Football Sports

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു; ഫിഫ 23 അവസാനത്തെ ഗെയിം

പ്രശസ്ത ഗെയിമിങ് കമ്പനിയായ ഇഎ സ്പോർട്സും ഫിഫയും തമ്മിൽ വേർപിരിയുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വർഷത്തെ ഖത്തർ ലോകകപ്പിനു മുൻപ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്പോർട്സിൻ്റെ അവസാന ഫിഫ ഗയിം. അടുത്ത വർഷം മുതൽ ഇഎ സ്പോർട്സ് എഫ്സി എന്നാവും ഗെയിമിൻ്റെ പേര്. വർഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യൺ ഡോളർ) ഗെയിം ലൈസൻസിനായി ഇഎ സ്പോർട്സ് ഫിഫയ്ക്ക് നൽകുന്നത്. ഇതിൻ്റെ ഇരട്ടി പണം വേണമെന്ന് […]

Football Sports

പേരും ചിത്രവും സമ്മതമില്ലാതെ ഉപയോഗിച്ചു; ഇഎ സ്‌പോര്‍ട്‌സിനെതിരെ ഇബ്രാഹിമോവിച്

ഇഎ സ്‌പോര്‍ട്‌സിനെതിരെ എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ ഫിഫാ 21 വിഡിയോ ഗെയിമില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇഎ സ്‌പോര്‍ട്‌സ് തന്റെ ചിത്രവും പേരും ഉപയോഗിച്ചതാണ് താരത്തെ ചൊടുപ്പിച്ചത്. ‘ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് ഫിഫാ ഇഎ സ്‌പോര്‍ട്ടിന് ആരാണ് അനുമതി നല്‍കിയത്?ഫിഫ്‌പ്രോയില്‍ അംഗമാകുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ഞാന്‍ ഒരിക്കലും ഫിഫയെയോ ഫിഫ്‌പ്രോയെയോ അനുവദിച്ചിട്ടില്ല ‘ ഇബ്ര […]