Business Food India Pravasi Switzerland

ദീർഘനാളത്തെ പ്രവർത്തിപരിചയവുമായി ശ്രീ ആൻറണി പനയ്ക്കൽ പുതിയ സംരംഭവുമായി സ്വിസ്സിൽ നിന്നും ആഗോള മാർക്കറ്റിലേക്ക് …

സ്വിസ് എന്ന് കേൾക്കുമ്പോൾതന്നെ ഏതൊരാൾക്കും മനസ്സിൽ വരുക സ്വിസ് ചോക്ലേറ്റ്, സ്വിസ് വാച്ചുകൾ , സ്വിസ് ചീസ് ഒക്കെ ആണ്. നമ്മുടെ ഇടയിലെ ഒരു മലയാളി കഴിഞ്ഞ മുപ്പത്തിമൂന്നു വർഷക്കാലം, ഒരു സ്വിസ് ചോക്ലേറ്റ് കമ്പനിയിൽ (Chocolat Stella Bernrain) ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയും അതിലുപരി കേരളത്തിൽ നിന്ന് ആദ്യമായി ഓർഗാനിക് കൊക്കോ അന്തർദ്ദേശ്ശീയ വിപണിയിലേക്ക്‌ കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്‌തു. പറഞ്ഞു വരുന്നത് ടെസ്സിനിൽ താമസിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ആന്റണി പനക്കലിനെ കുറിച്ചാണ്.

നമുക്ക് അഭിമാനിക്കാവുന്ന, ഇന്ത്യ എന്ന സ്വിസ് ചോക്ലേറ്റ്, കേരളത്തിൽ നിന്നുള്ള ഓർഗാനിക് കൊക്കോ ഉപയോഗിച്ച ഇന്ത്യക്കു വെളിയിൽ, പ്രതെയ്കിച്ചു ചോക്ലേറ്റിന്റെ രാജ്യമായ സ്വിസ്സിൽ ആദ്യമായി നിർമ്മിച്ച ഒരു ചോക്ലേറ്റിന്റെ ശില്പി കൂടി ആണ് ആന്റണി.

ദീര്ഘകാലത്തെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, അദ്ദേഹം പുതുതായി തുടങ്ങുന്ന ഒരു സംരംഭം ആണ് SVIZZLE എന്ന ബ്രാൻഡിൽ ഉല്പാദിപ്പിക്കുന്ന ഓർഗാനിക്, വീഗൻ സ്വിസ് ചോക്ലേറ്റുകൾ.ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ജോലി സംബന്ധമായി സന്ദർശിച്ചിട്ടുള്ള പനക്കൽ അടുത്ത വര്ഷം പകുതിയോടെ, കോവിടിന്റെ നിയന്ത്രണങ്ങൾ നീങ്ങുന്നതോടൊപ്പം അന്തർദേശീയ മാർക്കറ്റുകളിൽ ലോഞ്ചു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഓർഗാനിക് കൂടാതെ പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി NO ADDED SUGAR ചോക്ലേറ്റുകളും അസോർട്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമ്പനിയുടെ വെബ്സൈറ്റ് ഇന്ന് ലോഞ്ചു ചെയ്തിട്ടുണ്ട്. www.svizzle.ch ഈ പുതിയ സംരംഭകന് എല്ലാവിധ ആശംസകളും ..

മുൻ പ്രവർത്തി പരിചയങ്ങളിലൂടെ