കശ്മീരിലെ കുപ്വാരയില് സൈന്യവും ഭീകരരും ഏറ്റുമുട്ടി. മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്.
അതിനിടെ അതിർത്തി മേഖലകളിൽ പാകിസ്താന് വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഉറി സെക്ടറിൽ നാലിടത്താണ് ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.
രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. ആളപായമില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അതിര്‍ത്തിയില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ആശുപത്രി മേല്ക്കൂരകളില് റെഡ് ക്രോസ് ചിഹ്നം പതിച്ചു.