അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം ദിവസവും പി സി ആർ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാവാത്തവരിൽ നിന്ന് പിഴ ഈടാക്കും. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചവർക്കും, വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരടക്കം അടിയന്തരമേഖലയിൽ പ്രവർത്തിക്കും മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. അബൂദബിയിലേക്ക് പോകുന്ന യു എ ഇ സ്വദേശികൾ, യു എ ഇ താമസവിസക്കാർ, മറ്റ് എമിറേറ്റുകളിൽ പോയി മടങ്ങുന്ന അബൂദബിയിലെ വിസക്കാർ എന്നിവർക്കും ഈ നിബന്ധന ബാധകമാണ്. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
Related News
ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ പ്രവേശനം: ഇന്ത്യക്കാർക്ക് നേരിട്ടല്ലാതെ ദുബൈയിലെത്താം
ഇന്ത്യൻ പാസ്പോർട്ടുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ് യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന് അധികം വൈകാതെ നേരിട്ട് ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആയിരങ്ങൾ. ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന് വിമാന കമ്പനികളാണ് അറിയിച്ചത്. എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, […]
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്റെ വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. […]
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല
എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]