സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Related News
‘ഒരു അവാര്‍ഡ് കൊണ്ട് മാറുന്നതല്ല സാമൂഹ്യവ്യവസ്ഥിതി’; അംഗീകാരങ്ങളുടെ ഭാഗമാകാനില്ലെന്ന് പ്രൊ.എം കുഞ്ഞാമന്
ഒരു അവാര്‍ഡ് കൊണ്ട് മാറുന്നതല്ല സാമൂഹ്യവ്യവസ്ഥിതിയെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച പ്രഫസര്‍ എം.കുഞ്ഞാമന്. അവാര്‍ഡ് നിരസിച്ചതിന് വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണുള്ളതെന്ന് എം.കുഞ്ഞാമന് പറഞ്ഞു. ജീവിതത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങളുടെ ഭാഗമാകാനില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ആത്മകഥാ വിഭാഗത്തിലാണ് കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത്. വ്യവസ്ഥാപിത താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു ദളിത് ചിന്തകനും സാമ്പത്തിക ശാസ്ത്ര പണ്ഡിതനുമായ എം കുഞ്ഞാമന്റെ ആത്മകഥ. എതിര് എന്ന പുസ്തകത്തിന് ലഭിച്ച പുരസ്കാരത്തിലും കുഞ്ഞാമന് യോജിപ്പില്ല. […]
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ (SFI) , എഐഎസ്എഫ് (AISF) സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പിന്നീട് അത് കയ്യാങ്കളിയിലെത്തി. പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് […]
മിൽമാ പാലിന്റെ വില വർധിച്ചേക്കും; ഈ മാസം 21 ന് അകം പുതിയ വില
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് ആവശ്യം.ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പറയുന്നത്. പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാനാണ് തീരുമാനമായത്.ഇത് വ്യക്തമാക്കുന്ന ശുപാർശ നാളെ സർക്കാരിന് സമർപ്പിക്കും.സർക്കാർ കൂടിയാലോചനക്ക് […]