പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.
Related News
നമ്പി നാരായണന് എതിരായുള്ള പരാമർശം; സെൻ കുമാറിന് എതിരെ പോലീസ്
നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്. പുരസ്കാരം നല്കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്കിയവര് വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല് ഇസ്ലാമിനും മറിയം റഷീദയ്ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍.
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. എന്നാൽ ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കില്ല. അതേസമയം, തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടാൽ നാളെയോടെ ഇത് ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ […]
മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍; കെ കെ രാഗേഷ് പ്രൈവറ്റ് സെക്രട്ടറി
സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും മാറ്റം വരുത്തിയത് പോലെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിലും മാറ്റം വരുത്തുകയാണ്. വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാജ്യസഭ മുന്‍ അംഗം കെ കെ രാഗേഷിനെ നിയമിക്കാന്‍ തീരുമാനിച്ചു. പുത്തലത്ത് ദിനേശന് പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം ആരോപങ്ങള്‍ നേരിടേണ്ടി വന്ന ഓഫീസ് എന്ന നിലയില്‍ ഇത്തവണത്തെ നിയമനങ്ങളില്‍ കൂടുതല്‍ ജാഗ്രത പിണറായി വിജയന് പുലര്‍ത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും […]