മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News
തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കോവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണ്. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. ഹരജിയിലാണ് സർക്കാർ ഇന്ന് മറുപടി നൽകിയിരിക്കുന്നത്. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ […]
ഒറ്റക്കളി, രണ്ട് റെക്കോർഡുകൾ; എതിരാളികളില്ലാതെ മുംബൈ ഇന്ത്യൻസ്
ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും ജയം നേടിയ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ. ഒരു സീസണിൽ 200ലധികം വിജയലക്ഷ്യം ഏറ്റവുമധികം തവണ പിന്തുടർന്ന് വിജയിച്ച ടീം, 200 ലധികമുള്ള സ്കോറുകൾ ഏറ്റവും കുറഞ്ഞ പന്തിൽ പിന്തുടർന്ന ടീം എന്നീ റെക്കോർഡുകളാണ് മുംബൈ തിരുത്തിയെഴുതിയത്. സീസണിൽ ഇതുവരെ മൂന്ന് തവണയാണ് മുംബൈ 200+ സ്കോർ പിന്തുടർന്ന് വിജയിച്ചത്. ഏപ്രിൽ 30ന് രാജസ്ഥാൻ റോയൽസിനെതിരെ 213 റൺസ് പിന്തുടർന്ന് വിജയിച്ച മുംബൈ തൊട്ടടുത്ത മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ […]
മുനമ്പം വഴി അനധികൃതകുടിയേറ്റം; കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും
മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ അറസ്റ്റിലായവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെയും ബോട്ടിന്റെ സഹ ഉടമ അനില്‍കുമാറിനെയുമാണ് ചോദ്യം ചെയ്യുക. കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ് അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുക. […]