Kerala

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്

2,60,243 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകള്‍ പരിശോധിച്ചു.

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1206 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 16, തിരുവനന്തപുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.https://googleads.g.doubleclick.net/pagead/ads?client=ca-pub-3633938140577492&output=html&h=280&adk=910834384&adf=646027098&pi=t.aa~a.2438210061~i.1~rp.4&w=711&fwrn=4&fwrnh=100&lmt=1603199695&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&guci=2.2.0.0.2.2.0.0&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2020%2F10%2F20%2Fin-kerala-6591-people-have-been-diagnosed-with-covid-today&flash=0&fwr=0&pra=3&rh=178&rw=711&rpe=1&resp_fmts=3&wgl=1&fa=27&adsid=ChEI8JW6_AUQgZGtgbe1mqCNARIqAE7Y-wnp6_PKxT1H1oKUyunGAmVc_dillSdq1UKdJUEUW6TuChYyEBcr&tt_state=W3siaXNzdWVyT3JpZ2luIjoiaHR0cHM6Ly9hZHNlcnZpY2UuZ29vZ2xlLmNvbSIsInN0YXRlIjowfV0.&dt=1603199540174&bpp=5&bdt=402&idt=5&shv=r20201015&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D248c6af82abd2210-223850844fc400ba%3AT%3D1603199540%3ART%3D1603199540%3AS%3DALNI_MbzHdt06NknJo3lnw1HDY1dQxnMWQ&prev_fmts=0x0&nras=2&correlator=4915030616788&frm=20&pv=1&ga_vid=1970964567.1597122180&ga_sid=1603199540&ga_hid=489517693&ga_fc=0&iag=0&icsg=2920722507776&dssz=56&mdo=0&mso=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=154&ady=1684&biw=1349&bih=657&scr_x=0&scr_y=0&eid=21066922%2C21067654&oid=3&pvsid=814598569639077&pem=55&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&jar=2020-10-20-12&ifi=3&uci=a!3&btvi=1&fsb=1&xpc=r4b958CNKW&p=https%3A//www.mediaonetv.in&dtd=M

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂര്‍ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂര്‍ 544, കാസര്‍ഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,60,243 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,58,747 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,472 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2592 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകളാണ് പരിശോധിച്ചത്.