കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ദിശബോധമില്ലാത്ത നേതാവണ് ജോസ് കെ മാണിയെന്നും പിജെ ജോസ്ഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണം. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് സമയത്തും മുങ്ങാം. ഇവിടുന്ന് മുങ്ങി പാലായില്‍ പൊങ്ങിയാല്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് അറിയില്ല. പി.ജെ ജോസഫ് പറഞ്ഞു.
Related News
കാക്കിയുടെ അഹന്ത; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ്. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്കി. കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം […]
ഇത് ജോലിയുടെ ഭാഗമാണ്, ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു; അച്ചു ഉമ്മൻ
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. (Achu Oommen Against Cyber Attack) ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന […]
അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം […]