അസമിലെ ബിജെപി നേതാവ് സത്യനാഥ് ബോറക്ക് മനുഷ്യൻ ബീഫ് കഴിച്ചാൽ മാത്രമല്ല, മൃഗങ്ങൾ കഴിച്ചാലും പ്രശ്നമാണ്. മൃഗലാശയിലെ മൃഗങ്ങൾക്ക് ബീഫ് നൽകരുത് എന്ന് പറഞ്ഞായിരുന്നു ഇന്നലെ ചില ഹിന്ദുത്വ വാദികൾ സമരം ചെയ്തത്. മൃഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വണ്ടിയും വഴിയും തടഞ്ഞായിരുന്നു. ഇവർ പ്രതിഷേധിച്ചത്. അതിന് നേതൃത്വം നൽകിയത് സത്യനാഥ് ബോറയായിരുന്നു.
പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ മൃഗശാലയിലേക്കുള്ള വഴി തടയുകയായിരുന്നു. അവസാനം പൊലീസിന്റെ സഹായത്തോടെയാണ് മൃഗശാലയിലേക്കുള്ള വഴി അധികൃതർ തുറന്നത്.
ഹിന്ദു സമൂഹത്തിൽ പശുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ, അതിനെ വന്യമൃഗങ്ങൾക്ക് ഭക്ഷണമായാണ് സർക്കാർ നൽകുന്നത്. ബീഫല്ലാതെ മറ്റേതെങ്കിലും ഇറച്ചി ഇവർക്ക് നൽകിക്കൂടേ? ബോറ ചോദിക്കുന്നു. വലിയ മാനുകൾ സാധാരണ മാനുകളേക്കാൾ കൂടുതലാണെന്നിരിക്കെ മൃഗശാല അധികൃതർക്ക് ബീഫിന് പകരം മറ്റു മൃഗഹ്ങൾക്ക് അത് നൽകിക്കൂടേയെന്നും ബോറ ചോദിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പാർ മാനുകളെക്കുറിച്ചാണ് ബോറ ഈ പരാമർശം നടത്തിയത്.
ബീഫിൽ ഒരുപാട് നല്ല ഗുണങ്ങളുണ്ടെന്നും അതുകൊണ്ടാണ് വന്യമൃഗങ്ങൾക്ക് അത് നൽകുന്നതെന്നും ഫോറസ്റ്റ് ഓഫീസർമാർ പ്രതിഷേധക്കാരോട് പറഞ്ഞു. കാള ഇറച്ചി നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അത് അസമിൽ കിട്ടാനില്ല. ആയതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് ബീഫ് നൽകുന്നതെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.