പുതിയ തൊഴില്‍ വിസകള്‍ നല്‍കുന്നത് കോവിഡ് സാഹചര്യത്തില്‍ ഖത്തര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ വിദഗ്ദ്ധ ജോലിക്കാരുടെ ആവശ്യം കൂടിയ പശ്ചാത്തലത്തിലും ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയത്. അതെ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ പുതിയ റിക്രൂട്ട്മെന്റ് അനുവദിച്ചിട്ടുള്ളത്. കെനിയയില്‍ നിന്നുള്ള മുപ്പത് പേരടങ്ങുന്ന പുതിയ ജോലിക്കാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി. കെനിയക്ക് പുറമെ മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ വിസക്കാരെ അനുവദിച്ചിട്ടുണ്ട്. മുന്നൂറ് പുതിയ വിസകള്‍ ഇതിനകം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അനുദിച്ചതായി പ്രമുഖ മാന്‍പവര്‍ റിക്രൂട്ട്മെന്റ് കമ്പനി പ്രതിനിധി ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ഇത്രയും ജോലിക്കാര്‍ ഈ മാസത്തോടെ തന്നെ ഖത്തറിലെത്തി ജോലിയില്‍ പ്രവേശിക്കും. അതെ സമയം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞുതുടങ്ങുന്ന പക്ഷം മാത്രമേ പുതിയ റിക്രൂട്ട്മെന്റ് ആരംഭിക്കുകയുള്ളൂവെന്നാണ് ഈ മേഖലയിലെ വിദഗദ്ധര്‍ പറയുന്നത്.
Related News
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു
ശ്രീലങ്കയില്‍ ഭീകര വിരുദ്ധ സൈനിക നടപടിക്കെതിരെ 15 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൈന്യം ആരോപിച്ചു.അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഒമാനില്‍ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ അനുമതി
എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു ഒമാനിലെ സർക്കാർ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാൻ നിർദേശം. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ കമ്പനികളിലെ തൊഴിൽ നയങ്ങളും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് നടപടി. തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി […]
വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം
ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം […]