സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് എന്‍ഫേഴ്സ്മെന്റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് നല്കിയ പ്രാധമിക കുറ്റപത്രത്തിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയത്. മന്ത്രി കെ.ടി ജലീലിന്റെ പേരോ ശിവശങ്കറിന്റെ പേരോ പ്രതി പട്ടികയിലോ സാക്ഷി പട്ടികയിലോ ഇല്ല.
Related News
കൊച്ചിക്ക് സമീപം മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപെടുത്തി
കൊച്ചിക്ക് സമീപം മൽസ്യബന്ധ ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത അബ്ദുൽ ആസിഫ് എന്ന വ്യക്തിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. Fishing boat sinks near Kochi സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു മൽസ്യ ബന്ധന ബോട്ട് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ഏഴു തൊഴിലാളികളെയും രക്ഷപെടുത്തി മുനമ്പം ഹാർബറിൽ എത്തിച്ചിട്ടുണ്ട്.
സമവായ നീക്കം ഫലം കണ്ടില്ല
കേരളാ കോണ്‍ഗ്രസ് ചെയര്മാന് പദവിയില്‍ താന്‍ എത്തണമെന്നത് ന്യായമായ കാര്യമാണെന്നും മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുമെന്നും പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കും. ജോസ് കെ മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ പി.ജെ ജോസഫിന്റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ചെയര്മാന് പദവിയിലെത്താമെന്ന ജോസ് കെ മാണിയുടെ നീക്കത്തിന് പി.ജെ ജോസഫ് വീണ്ടും തടയിട്ടു. സംസ്ഥാന കമ്മിറ്റി […]
ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്തവര്‍ക്ക് മിഠായി; വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ വിവേചനമെന്ന് പരാതി
പത്തനംതിട്ട പരുമല കെ വി എല്‍പി സ്കൂളില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നുവെന്ന് പരാതി. രക്ഷിതാക്കളാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി. ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്കാന് ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് […]