തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്ഷന് നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു
Related News
മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നു; ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നുവെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ പാത്രമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നു. പ്രതിഷേധിക്കുന്നവരെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. സത്യാഗ്രഹ സമരം എന്ന് പരിഹസിച്ചവർ ആത്മഹത്യാ സ്ക്വാഡുകൾ എന്ന് ഇപ്പോൾ പറയുന്നു. കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്. സിപിഐഎം എംഎൽഎ മരിച്ചതിനാൽ ദുഖസൂചകമായി വെച്ച കരിങ്കൊടി വരെ അഴിച്ചു മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകൾക്ക് മുന്നിൽ വിറച്ചു പോയ പാർട്ടിയാണ് സിപിഐഎം. സർക്കാരിനെതിരായ […]
ചെങ്കോട്ടയിൽ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു
ചെങ്കോട്ട മുനിസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരനെ പട്ടാപകൽ വെട്ടിക്കൊന്നു. വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ മാർച്ചിൽ ചെങ്കോട്ട റയിൽവെ സ്റ്റേഷനിലെ ഐആർടിസി കാന്റീനിൽ താൽകാലിക ജീവനക്കാരനായിരുന്ന മന്ത്രമൂർത്തിയെ രാജേഷ് മർദ്ദിച്ചിരുന്നു. തുടർന്ന് രാജേഷ് ചെങ്കോട്ട മുൻസിപാലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു വരുന്നതിനിടെയാണ് അക്രമം ഉണ്ടായത്.കഴിഞ്ഞ ദിവസം പകലാണ് പ്രതികൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്. പൂർവ്വവൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുനൽവേലി സ്വദേശിയായ മന്ത്രിമൂർത്തി നാങ്കനേരി സ്വദേശിയാണ് മാരി എന്നിവരെ […]
തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി
തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി ടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. വീട്ടിൽ വച്ചാണ് സംഭവമുണ്ടയാത്. മാതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.