‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി വിധിയില്‍ സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു
ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിധിക്കെതിരെ എം. സ്വരാജ് എം.എല്‍.എ. വിധിന്യായത്തില്‍ ‘ന്യായം’ തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു . ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നും ബാബറി മസ്ജിദ് തകര്‍ത്തതിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച് എം.സ്വരാജ് പ്രതികരിച്ചു.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി വിധിയില്‍ സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു. എല്‍.കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ലക്‌നൗ കോടതി വിധിയില്‍ പറയുന്നത്. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല, പെട്ടെന്നുണ്ടായ വികാരത്തിലാണ് മസ്ജിദ് തകര്‍ത്തതെന്നും കോടതി വിധിയില്‍ പറയുന്നു..
സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വിധിന്യായത്തിൽ ന്യായം തിരയരുത്.
നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്.
ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.