ലൈഫ് മിഷന് രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്റെ ടാസ്ക് ഫോഴ്സിന്റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്. രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്കി.11-8-20 ന് കത്ത് നൽകിയെങ്കിലും രേഖകൾ ലഭ്യമാക്കാത്തതിനെ തുടർന്നാണ് വീണ്ടും കത്ത് നൽകിയത്.
Related News
യു.ഡി.എഫും സഹകരിക്കണമെന്ന് കാനം
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ യു.ഡി.എഫും സഹകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ നടത്തും. പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിട്ടത് യു.ഡി.എഫില്‍ തര്‍ക്കത്തിനിടയാക്കുകയും മേലില്‍ എല്‍.ഡി.എഫിനൊപ്പം സമരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനോടാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പൌരത്വ ഭേദഗതി പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ […]
പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സി.പി.ഐ.എം സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ മുനീർ
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയിൽ സി.പി.ഐ.എം. സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ. മുനീർ. എ. വിജയരാഘവന്റേത് വർഗീയത വളർത്തുന്ന നിലപാടാണെന്നും എം.കെ മുനീർ അറിയിച്ചു. മന്ത്രി വി.എൻ വാസവൻ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകൾ മതത്തിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നും എ. വിജയരാഘവൻ […]
ഗുണ്ടകളുമായുള്ള കൂട്ടുകെട്ടില്‍ കൂട്ടനടപടി; മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലമാറ്റി
ഗുണ്ടകളുമായും മണ്ണു മാഫിയയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള മുഴുവന്‍ പേരെയും സ്ഥലം മാറ്റി. ഇന്നലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് 25 ഉദ്യോഗസ്ഥരെ റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി ശില്പ സ്ഥലം മാറ്റിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ പായിച്ചിറ ഗുണ്ടാസംഘത്തില്‍പ്പെട്ട ഷഫീഖ് എന്നയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ആര്യനാടുള്ള പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു. വീട്ടുടമസ്ഥന് ആഭ്യന്തരമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനായിരുന്നു. വീട്ടുടമസ്ഥന് വെള്ളമൊഴിക്കാന്‍ എത്തിയപ്പോള്‍ ഒളിവില്‍ കഴിയുന്നവരെ […]