സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2433പേര്‍ക്ക് സമ്പര്‍ക്ക വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 11 മരണം സ്ഥിരീകരിച്ചു. 2111പേര് രോഗമുക്തരായി.
24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ തലസ്ഥാന ജില്ലയിൽ തന്നെയാണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് ഇത് വിരൽചൂണ്ടുന്നത്.
സംസ്ഥാനത്ത് 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ ആര്.ടി.പി.സി പരിശോധനാ സൗകര്യം ഉണ്ട്. ഇത് കൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലം 300 ഓളം സ്വരകാര്യ ലാബുകളിലും ആന്റിജന്‍ പരിശോധന തുടങ്ങിയ പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.