മെസി ക്ലബ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമാണ് ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്ത
ലിയോണല്‍ മെസി ബാഴ്സ വിടാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ ഫുട്ബോള്‍ ലോകം സ്പെയിനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ലോക സൂപ്പര്‍ താരം മെസിയെ പിന്തിരിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ക്ലബ്. എന്നാല്‍ ബാഴ്സ പ്രസിഡന്റ് ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മെസി വിസമ്മതിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
അവധി കഴിഞ്ഞ് മെസി തിരിച്ച് ബാഴ്സയിലെത്തിയിട്ടുണ്ട്. ഉടനെ ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബെര്ത്തോമേയുടെ ആവശ്യം മെസി നിരസിച്ചുവെന്നാണ് സ്പെയിനില്‍ നിന്നും വരുന്ന പുതിയ വാര്‍ത്തകള്‍.
മെസി ക്ലബ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമാണ് ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്ത. ബാഴ്സ ഗ്രീസ്മാനെ കേന്ദ്രമാക്കി ആക്രമണ നിരയെ തയ്യാറാക്കേണ്ടതുണ്ടെന്നും മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഞായറാഴ്ച മെസി ട്രയിനിങ് ക്യാമ്പിലെത്തി പി.സി.ആര് ടെസ്റ്റിന് വിധേയമാവും. തിങ്കളാഴ്ച മുതല്‍ പുതിയ മാനേജര്‍ റൊണാള്‍ഡ് കൂമാന്റെ കീഴില്‍ പരിശീലനത്തിന് ഇറങ്ങുമെന്നും മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.