International

ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്നവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കി

180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്.

ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡൻസ് വിസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്.

പാസ്പോർട്ട് ആൻറ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ഫൈനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർക്ക് തൊഴിലുടമയാണ് അപേക്ഷ നൽകേണ്ടത്. തൊഴിലാളിക്ക് തിരികെ വരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയിൽ നിന്നുള്ള കത്ത്, തൊഴിലാളിയുടെ പാസ്പോർട്ടിൻെറയും തിരിച്ചറിയൽ കാർഡിെൻറയും കോപ്പികൾ, കമ്പനിയുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻെറ കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്നേച്ചറിെൻറ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റിെൻറ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. നിയമാനുസൃതമായ വിസ ഉണ്ടായിരിക്കുകയും വേണം. മടങ്ങിവരുന്ന യാത്രക്കാരൻെറ കൈവശം എൻ.ഒ.സിയുടെ കോപ്പി ഉണ്ടായിരിക്കണം. സാധാരണ വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ നിരവധി പേരാണ് കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്.