ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖ പുറത്ത്. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.
യൂണിടാക്കുമായാണ് യുഎഇ കോൺസുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്‍റിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ പറയുന്നു. 500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 140 ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ധാരണ എന്നും കരാറില്‍ പരാമര്‍ശമുണ്ട്. ആശുപത്രി നിര്‍മാണത്തിന് വേണ്ടിയുള്ള കരാറിന്‍റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്‍റെ കരാറാണിത്.
യൂണിടാക്കും യുഎഇ കോണ്‍സുല്‍ ജനറലും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.