കാസര്‍കോട് പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് പീതംബരന്‍ മൊഴി നല്കി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യത്തില്‍ പീതാംബരന് നേരിട്ട് പങ്കെടുത്തതായും പൊലീസിന് മൊഴി ലഭിച്ചു. പീതാംബരനുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് അല്പസമയത്തിനകം തെളിവെടുപ്പ് നടത്തും.
Related News
കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’ ; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം
യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ […]
സി.ബി.ഐയില്‍ വീണ്ടും അധികാരക്കളി: അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ നാഗേശ്വര റാവു റദ്ദാക്കി
സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലമാറ്റിയ അലോക് വര്‍മ്മയുടെ ഉത്തരവുകള്‍, താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി. നേരത്തെ അലോക് വര്‍മ്മ അധികാരമേറ്റശേഷം നാഗശ്വര റാവു നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെയാണ് സി.ബി.ഐയില്‍ അഴിച്ചുപണിക്ക് ശ്രമം നടത്തിയിരുന്നത്. രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ അടക്കം അലോക് വര്‍മ മാറ്റം വരുത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. […]
ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെന്റിലേറ്റര്‍ സഹായമില്ലാതെ ആ ഇളം ശരീരത്തില്‍ ഹൃദയമിടിപ്പുകള്‍ പോലും അസാധ്യം. അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളുടെ സഹായത്തോടെ […]