കുല്ഭൂഷണ് ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്ഭൂഷണ് ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന് നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ചാരവൃത്തി ആരോപിച്ച് കുല് ഭൂഷണ് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
Related News
“നിത്യം ഹിന്ദു-മുസ്ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരെ എത്ര കേസ് എടുത്തു
എല്ലാ ദിവസവും ഹിന്ദു – മുസ്ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മമത ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏപ്രിൽ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങൾക്കാണ് മമത ബാനർജിക്ക് നോട്ടീസ് ലഭിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ മുസ്ലിം വോട്ടർമാർ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാൽ താൻ ഹിന്ദു – മുസ്ലിം ഐക്യത്തിനാണ് ആഹ്വാനം […]
തളർവാതരോഗിയായ 60 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തളർവാതരോഗിയായ വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 22 കാരൻ 60 കാരിയെ പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അപ്നഗർ ഏരിയയിൽ ചൊവ്വാഴ്ചയാണ് സംഭവം. പക്ഷാഘാതം പിടിപെട്ട വൃദ്ധ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സമീപത്തായി സഹോദരൻ താമസിക്കുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറി. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. […]
കേരളത്തിന്റെ ഔദ്യോഗിക ഇലക്ഷന് ഗീതം പുറത്തിറങ്ങി
മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ‘ഭാരത ഭാഗ്യവിധാക്കള് നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന് വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്റെ ഫലമാണ് ഇലക്ഷന് ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്റെ ഭാഗമാണ് ഈ വീഡിയോ ഗാനം. […]