അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരണം പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നീക്കം ചെയ്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംംഗത്തുവന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. എന്തിനാണ് പ്രധാനമന്ത്രി നുണ പറഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മില്‍ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ ആറിന് കോര്‍ കമാന്‍ഡര്‍ തല യോഗം നടന്നു. എന്നാല്‍ ജൂണ്‍ 15ന് സൈനികര്‍ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ചൈനയുമായുള്ള സംഘര്‍ഷം നീണ്ടും നില്‍ക്കാമെന്നും ഈ സാഹചര്യത്തിന് ഉടനടി നടപടി ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കാണാതായ റിപ്പോര്‍ട്ടില്‍ പറയുന്നു