മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന ഒരു സായാഹ്നമായിരുന്നു കഴിഞ്ഞു പോയ ഫെബ്രുവരി ഒൻപതിന് സ്വിസ്സ് – കേരളാ വനിതാ ഫോറം ഒരുക്കിയത്. ഈ സാംസ്ക്കാരിക സായാഹ്നം നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായിരുന്നു.
ഏകദേശം 5.30 നൊടു കൂടി ബാസലിലെ ഓബർവില്ലിൽ വച്ച് വനിതാ ഫോറം ടീം അംഗങ്ങൾ ഒരുമിച്ച് ഭന്ദ്രദീപം കൊളുത്തി ഈ സാംസ്ക്കാരിക സായാഹ്നത്തിനു തുടക്കം കുറിച്ചു. പിന്നിട് പ്രസിഡന്റ് ശ്രീമതി ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും അതിർവരബുകളില്ലാതെ എത്തിച്ചേർന്ന എല്ലാ അതിഥികൾക്കും സ്വാഗതം ആശംസിച്ചു.
പ്രാധാന അതിഥിയായി എത്തിയ ദൈവശാസ്ത്ര ഗവേഷകയും, ഭാരത സംസ്ക്കാരവുമായി ദീർഘകാല ബന്ധവുമുള്ള ശ്രീമതി ക്ലൗഡിയ ഷൂളർ സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്റെ എബ്ലം സൂചിപ്പിക്കുന്നതു പോലേ ഒരു വശത്ത് കേരളത്തിന്റെ ഭൂപ്രക്യതിയുടെ വൈവിധ്യവും മറുവശത്ത് സ്വിസ്സ് പതാകയിലെ കുരിശും ഒരുമിച്ചു ചേർന്ന് മധ്യത്തിൽ ഉൽഭവിക്കുന്ന തൂവെള്ള വർണ്ണം നമ്മയുടെ സ്നേഹത്തിന്റെ കാരുണ്യ ത്തിന്റെ പ്രകാശമായി മാറട്ടെ എന്ന് ആശംസിക്കുകയുണ്ടായി.
ശ്രീമതി ഉഷസ് പയ്യപ്പിള്ളി ഒരുക്കിയ ഭാരതത്തെ കുറിച്ചും പ്രത്യേകിച്ച് കേരളത്തെ കുറിച്ചുമുള്ള ഡിയ ഷോ തികച്ചും വിജ്ഞാനപ്രഥമായ ഒരു അനുഭവം കൂടിയായിരുന്നു.
കലാശ്രീ നൃത്ത വിദ്യാലയത്തിലെയും, കലാനികേതൻ സ്കൂളിലെയും പ്രതിഭകൾ ഒരുക്കിയ മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് ഡാൻസ് തുടങ്ങിയ വിവിധ കലാരൂപങ്ങൾ ഈ മനോഹര സായാഹ്നത്തിന് മാറ്റുകൂട്ടി.സാൻദ്ര മുക്കോംതറയിലും, പേർളി പെരുമ്പള്ളിയും മനോഹരമായ ഗാനങ്ങൾ ആലപിക്കുകയുണ്ടായി.ശ്രീ.ടോം കുളങ്ങരയുടെയും, ശ്രീ.മനു മുണ്ടക്കലിന്റെയും, ശ്രീ.ചെറിയാൻ കാവുങ്കലിന്റെയും കൂടെ മറ്റനവധി നല്ല മനസ്സുകളുടെയും പാചക നൈപുണ്യം കൊണ്ട് സമ്പന്നമായിരുന്നു ഈ സായംസന്ധ്യ.
ബോളിവുഡ് ഗാനത്തൊടൊപ്പം കാണികൾക്കും നൃത്ത ചുവടുകൾ വയ്ക്കാനുള്ള അവസരം ഈ പരിപാടിക്ക് ഇരട്ടി മധുരം നൽക്കുന്ന ഒരു അനുഭവമായി മാറി ശ്രീമതി ആൻസി കാവുങ്കൽ ഈ പരിപാടിയുടെ മോഡറേഷൻ നിർവഹിക്കുകയും, ശ്രീമതി ദീപ മാത്യൂ ഈ സാംസ്ക്കാരിക സായാഹ്നം വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കു ഹ്രദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയും ചെയ്തു.
റിപ്പോർട്ട് – ആനിമരിയ സിറിയക്ക്
ഫോട്ടോസ്- അലക്സ് കിരിയാന്തൻ
PRO – റോഷൻ പുരയ്ക്കൽ
For more photos: https://photos.app.goo.gl/BpaXBWXAMtLYDF6X9