കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്സി സർവീസ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലുമാസത്തിലേറെയായി നിരത്തുകളിലിറങ്ങാതിരിക്കുകയായിരുന്നു ടാക്‌സികൾ .
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. ഒരു യാത്രക്കാരൻ എന്ന നിബന്ധനയുണ്ടായിട്ടും താലിയ ടാക്സി ആപ്പ് വഴിയും മറ്റും നിരവധി പേരാണ് ആദ്യ ദിനം ടാക്സികാബുകൾ ബുക്ക് ചെയ്തത് . നീണ്ട ഇടവേളയ്ക്കു ശേഷം ജോലി പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഡ്രൈവർമാരും മേഖലയിലെ മറ്റു തൊഴിലാളികളും