നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു
രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് മുന്നോട്ടുപോവാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗെലോട്ട് ബിഎസ്പിയെ നേരത്തെയും വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എൽ.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി ആരോപിച്ചു.
തങ്ങളുടെ എം.എല്‍.എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവര്‍ അശോക് ഗെഹ്ലോട്ടിനെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ നേരത്തെ തന്നെ മായാവതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.
നിലവിൽ ഫോണ്‍ ടാപ്പിംഗുമായി ബന്ധപ്പെട്ടും ഗെഹ്ലോട്ട് കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് മായാവതി കൂട്ടിച്ചേർത്തു.
അശോക് ഗെലോട്ട് വലിയ കുറ്റകൃത്യമാണ് ചെയ്തത്. അദ്ദേഹം ഫോണ്‍ ചോര്‍ത്തിയത് ഗുരുതര കുറ്റമാണെന്ന് മായാവതി ആരോപിച്ചു. നേരത്തെ ബി.ജെ.പി നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയും തമ്മിലുള്ള സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഭന്‍വര്‍ ലാലിനെതിരെ കേസെടുക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന രീതിയിലാണ് മായാവതിയും ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. ഭന്‍വര്‍ ലാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.