തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം.പൂന്തുറ,പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി
തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
247പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസറ്റീവായ കേസുകളില്‍ രണ്ട് പേര് മാത്രമാണ് വിദേശത്തു നിന്നെത്തിയത്. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് ആസാധാരണസാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരമേഖലയില്‍ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി.
അതേസമയം തീരപ്രദേശങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. തീരദേശമേഖലയെ മൂന്ന് മേഖലയായി തരം തിരിക്കും. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നതിന് പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. ഇതിന് പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പ്, പൊലീസ്, കോർപറേഷൻ, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവർത്തനം നടത്തും. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി.കൃഷ്ണകുമാറിനും വേളി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലൻസ് എസ്പി എ.ഇ.ബൈജുവിനുമാണ്.
കാഞ്ഞിരംകുളം മുതല്‍ പൊഴിയൂർ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കെ.എൽ.ജോൺകുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയമിച്ചു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം മുതിർന്ന ഉദ്യോഗസ്ഥർ വേറെയും ഉണ്ടാകും. സോണുകളിൽ ഓരോന്നിലും 2 മുതിർന്ന ഐഎഎസ് ഓഫിസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കും. സോൺ 1– ഹരികിഷോർ, യു.വി.ജോസ്, സോൺ 2– എം.ജി.രാജമാണിക്യം, ബാലകിരൺ, സോൺ 3– വെങ്കിടേശ പതി, ബിജു പ്രഭാകർ.
ഇതിനു പുറമേ ആവശ്യം വരികയാണെങ്കിൽ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം ആരോഗ്യകാര്യങ്ങളെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽതന്നെ നടക്കും. തീരമേഖലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്ത് തുറക്കും. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലെ നിയന്ത്രണങ്ങൾ തുടരും.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും മത്സ്യബന്ധനഖേലയില് നിലവിലെ നിയന്ത്രണം തുടരും. ഭക്ഷ്യസംസ്കരണമേഖലയില് സിവില്‍ സപ്ലൈസ് സാധനങ്ങള്‍ വിതരണം ചെയ്യും. കണ്ടെയ്ന്മെന്റ് സോണുകളില്‍ അത്യാവശ്യയാത്രമാത്രമെ സാധ്യമാകൂ. അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. തീരദേശമേഖലയിലെ സഞ്ചാരം അവസാനിപ്പിക്കണം. കരികുളം മേഖലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്പ്പടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.