ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്
കമാൻഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ഇറാന് ണ് ഇറാന്റെ നടപടി. ട്രംപിനെ പിടികൂടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ ഇന്റർപോളിനോട് സഹായവും തേടി. ഡോണൾഡ് ട്രംപ് ഉൾപ്പെടെ മുപ്പതുപേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇറാന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകക്കുറ്റവും ഭീകരവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഇന്റർപോളിനോട് ഇറാൻ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നുമാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. പ്രസിഡൻറ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു.
ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിെൻറ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയായിരുന്നു സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.