അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കേണ്ടതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പിച്ച് അര്‍ണബിന്റെ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രോഗാമിന്റെ സ്‌പോണ്‍സര്‍മാരെ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. അത് ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു.
വൈകാതെ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന നിര്‍മ്മല തായ് എന്ന യൂസറുടെ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയായി. അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
Boycott China powered by Mi10 and Vivo. pic.twitter.com/TAb6Fn1tWx
— Nirmala Tai (@vishj05) June 17, 2020