നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത്
നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത്
അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ കടന്നാക്രമിക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായ കാര്യങ്ങൾ അന്തിമമാക്കുന്നത്. ഇതേ വ്യക്തി തന്നെ സി.എ.ജി ആയി കരാറിനെ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു.