നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സമർപിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി. സി ഗിരിജ നല്കിയ ഹരജിയാണ് സമാനമായ ഹരജിക്കൊപ്പം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടത്. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹരജിയിലെ ആരോപണം. എന്നാല്‍ ഇപ്പോൾ നടക്കുന്നത് ട്രയൽ മാത്രമാണെന്നും കുട്ടികളുടെ പഠനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സാങ്കേതിക സഹായത്തോടെ വിക്ടർ ടി.വി ചാനൽ, സ്മാർട് ഫോൺ, ഇൻറർനെറ്റ് തുടങ്ങിയവ മുഖേന പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹരജിയിലെ ആരോപണം. ജൂൺ ഒന്ന് മുതൽ ഓൺ ലൈൻ ക്ലാസിന് സൗകര്യമൊരുക്കാൻ അധ്യാപകർക്കും പൊതുജനത്തിനും നിർദേശം നൽകി മെയ് 29നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്നു വന്നത് ശനി ഞായർ ദിവസങ്ങളായതിനാൽ സൗകര്യങ്ങൾ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നു. ആദിവാസി, ഗ്രാമീണ മേഖലകളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ് നഷ്ടമാകാതിരിക്കാനുള്ള സൗകര്യം ഒരുക്കണമായിരുന്നു. എന്നാൽ, ധൃതി പിടിച്ച് നടപ്പാക്കിയതിനാൽ ഇതിനുള്ള സമയം ലഭിച്ചില്ല. ഇത് മൂലം ഈ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠനം സാധ്യമായില്ല. ഈ നടപടി അനീതിയും വിവേചനപരവുമായി മാറി.
ഇത്തരം സംവിധാനങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് പ്രധാനാധ്യാപകർ സൗകര്യമൊരുക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ, ഇതിന് ഫണ്ടോ സൗകര്യമോ നൽകിയില്ലെന്നുമാണ് ഹരജിയിലെ ആരോപണം.