അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു.ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 582 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 17,446 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 267 പേരും റഷ്യയില്‍ 138 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ ഇന്നലെ 8,268 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു.റഷ്യയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
എന്നാല്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള സ്പെയിനില്‍ രോഗ വ്യാപനത്തിലും മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 200 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടത് രണ്ട് പേര് മാത്രം.
ഒരു ഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറിയ ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിലവില്‍ അര ലക്ഷത്തില്‍ താഴെ ആള്ക്കാര് മാത്രമാണ് ചികിത്സയിലുള്ളത്.