വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. ജനപ്രതിനിധികളായ വി.കെ ശ്രീകണ്ഠന് എം.പി, രമ്യ ഹരിദാസ് എം.പി, ടി.എന്‍ പ്രതാപന് എം.പി, ഷാഫി പറമ്പില്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ നാല്പ്പതുകാരന്. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Related News
കേരളത്തിലും വെന്റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്റിലേറ്റര്‍ മാത്രം
കേരളത്തിലും വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഐസിയുകളും വെന്റിലേറ്ററുകളും നിറയുകയാണ്. ഇവിടെ നാല് വെന്റിലേറ്ററുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികൾ നിറഞ്ഞു. 60 ഓക്സിജൻ യൂണിറ്റുകളിൽ 54 ലിലും 36 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളാണ്. വടക്കൻ കേരളത്തിലും കോവിഡ് രോഗികൾക്കായി വെന്റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്റിലേറ്ററിലും രോഗികളുണ്ട്. […]
ടോമിൻ തച്ചങ്കരിയുടെ ഭാര്യ അന്തരിച്ചു
ആംഡ് ബെറ്റാലിയന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കൊച്ചി കോന്തുരുത്തി സെന്റ്. ജോൺസ് പള്ളിയിൽ നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാരം. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി.
പ്ലസ് വൺ പ്രവേശനം; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റില്ല. ഇനി 683 മെരിറ്റ് സീറ്റാണ് ബാക്കി ഉള്ളത്. വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി തന്നെയാണ് ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി നൽകി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി പ്രതികരിച്ചു. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ […]