Association Europe Pravasi Social Media Switzerland UK

ഇംഗ്ലണ്ടിലും സ്വിറ്റ്സർലണ്ടിലും നവോത്ഥാന സന്ദേശവുമായി പ്രൊഫസർ രവിചന്ദ്രൻ സിയുടെ പ്രഭാഷണ പരമ്പര

പ്രൊഫസർ രവിചന്ദ്രൻ സി, പ്രൊഫസർ സുനിൽ പി. ഇളയിടം, ഡോ. വൈശാഖൻ തമ്പി എന്നിവർ എസ്സെൻസ് യുകെയുടെയും അയർലണ്ടിന്റയും സംയുക്ത ആഭിമുഖ്യത്തിൽ 2019 മെയ് മാസം 4-ാം തീയതി ശനിയാഴ്ച ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് മാസം ആറാം തീയതി ലണ്ടനിലും(Bray Spring West Academy Feltham, TW137EF) വച്ച് നടത്തുന്ന പൊതു പരിപാടിയിലാണ് മൂവരുടേയും പ്രഭാഷണങ്ങൾ അരങ്ങേറുന്നത്.

സൂറിച്ചിൽ മെയ് പതിനൊന്നാം തിയതി ശനിയാഴ്ച അഞ്ചുമണിക്ക് ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങിൽ നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്ന വിഷയത്തിലായിക്കും പ്രൊഫസർ രവിചന്ദ്രൻ സി പ്രഭാഷണം നടത്തുക.

മലയാളികൾ യൂറോപ്പിലേക്ക് കുടിയേറിയത് തന്നെ ഈ നാട് മുൻപോട്ടു വയ്ക്കുന്ന പുരോഗമന ചിന്താഗതികളും ജീവിത നിലവാരവും നമ്മുടെ നാടിനേക്കാൾ മികച്ചതായിരുന്നു എന്നതുകൊണ്ടാണ്. എന്നാൽ ആ പുരോഗമന ചിന്തകൾ മുന്നോട്ട് കൊണ്ടു പോകുന്നതിനു പകരം യൂറോപ്യൻ സമൂഹം പണ്ടേ ഉപേക്ഷിച്ച ആചാരങ്ങൾ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഒത്തിരിപേർ അതിനെതിരായി ചിന്തിക്കാൻ തുടങ്ങിയ ഈ സാഹചര്യത്തിൽ നല്ലൊരു മാറ്റത്തിന് നാന്ദി കുറിക്കുകയെന്നതാണ് ഹോമീനം 19 ന്റെ ലക്ഷ്യം.

പ്രൊഫസർ രവിചന്ദ്രൻ സി:

ഒരു മലയാളി സ്വതന്ത്രചിന്തകനും, യുക്തിവാദിയും, പ്രഭാഷകനും ആണ് രവിചന്ദ്രൻ സി. ഈ മൂന്നുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ “ദി ഗോഡ് ഡെലൂഷൻ” എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ “നാസ്തികനായ ദൈവം” ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്. കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാര ജേതാവ് കൂടിയാണ് പ്രൊഫസർ രവിചന്ദ്രൻ സി.

പ്രൊഫസർ സുനിൽ പി. ഇളയിടം: കേരളത്തിലെ യുവസാംസ്കാരിക വിമർശകരിൽ ശ്രദ്ധേയൻ. മാർക്സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. ഒരു ഉജ്വല വാഗ്മി കൂടിയായ ഇദ്ദേഹം മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച്  നടത്തിയ പ്രഭാഷണ പരമ്പരശ്രദ്ധേയമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്‌, കേരള ലളിതകലാ അക്കാദമി അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാലടി സർവ്വകലാശാലയിൽ അധ്യാപകനായ പ്രൊഫസർ സുനിൽ പി. ഇളയിടം ഒരു മികച്ച ഗ്രന്ഥകർത്താവ് കൂടിയാണ്.

ഡോ.വൈശാഖൻ തമ്പി: പ്രശസ്‌ത ശാസ്ത്ര പ്രചാരകനും, പ്രഭാഷകനുമാണ് ഡോ.വൈശാഖൻ തമ്പി. അതിസങ്കീർണ്ണവും, ദുർഗ്രാഹ്യവുമായ ശാസ്ത്രതത്വങ്ങൾ തീർത്തും ലളിതവും, സരളവുമായ രീതിയിൽ ജനങ്ങളിലേക്കെത്തിക്കുന്ന രീതിയിൽ ധാരാളം പ്രസംഗങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം ഒരു ഫിസിക്സ് അധ്യാപകനാണ്. സയൻസ് സംബന്ധിയായ പുസ്തകങ്ങളും, ലേഖനങ്ങളും എഴുതി വരുന്നു. 2017-18 ലെ മികച്ച ശാസ്ത്ര പ്രചാരകനുള്ള എസ്സെൻസ് പുരസ്‌കാര ജേതാവ് കൂടിയാണ് ഡോ.വൈശാഖൻ തമ്പി.