നാട് ഭരിക്കുന്ന ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കേരള സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ. തന്നെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ കരുതലും കാവലും കൊണ്ട് ഒരു യഥാർത്ഥ ടീച്ചറായി അവർ മാറി കഴിഞ്ഞിരിക്കുന്നു.
പ്രളയമായാലും നിപ്പ വൈറസ് ആയാലും ഇപ്പോൾ മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്ന കൊറോണാ വൈറസ് ആയാൽ പോലും മന്ത്രി മന്ദിരത്തിന്റെ ശീതീകരിച്ച ഓഫീസിനുള്ളിൽ ഒതുങ്ങാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ശൈലജ ടീച്ചർ കാണിക്കുന്ന താൽപര്യം വർണ്ണനാതീതമാണ്. ഇരുത്തം വന്ന സംസാരവും ഉറച്ച തീരുമാനങ്ങളും പെരുമാറ്റങ്ങളിലെ ശാന്തതയും ടീച്ചറിന്റെ കൈമുതൽ ആണ്.
ഈ ഒരു സ്നേഹവും കരുതലും ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് പകരം വെയ്ക്കാൻ ആളില്ലായെന്നത് ഈ കോവിഡ് മഹാമാരി കാലത്ത് നാം നേരിട്ട് കണ്ട് അനുഭവിച്ച് മനസ്സിലാക്കിയതാണ്. സ്വന്തം ജീവിതം പോലും പണയം വെച്ച് മഹാമാരിയിൽ വെന്തുരുകുന്ന ലോക മെമ്പാടുമുള്ള ലക്ഷക്കണക്കായ കൊറോണാ രോഗികൾക്ക് സ്വാന്തനമായി, ആശ്വാസമായി മാറുന്ന ആതുര സേവകരുടെ അർപ്പണ മനോഭാവത്തിന് ആശംസകൾ അർപ്പിച്ച് സ്വിറ്റ്സർലണ്ടിലെ മലയാളി കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ്. സോഷ്യൽ മീഡിയാ ഗ്രൂപ്പ് . സ്വാന്തന സംഗീത സമർപ്പണം നടത്തുന്നുവെന്ന് അറിഞ്ഞപ്പോൾ വളരെ തിരക്കേറിയ സമയത്തും ആശംസകൾ അർപ്പിക്കുവാനും പിന്തുണ പ്രഖ്യാപിക്കാനും തയ്യാറായത്. ആദരണീയയായ ശ്രീമതി ശൈലജ ടീച്ചറിനൈ ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയാ ഗ്രൂപ്പ് നന്ദി പൂർവ്വം സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു ..
ഞായറാഴ്ച പ്രക്ഷേപണം ചെയ്ത ഹലോ ഫ്രണ്ട്‌സ് വാർത്താബുള്ളറ്റിനിൽ ടീച്ചറിന്റെ മെസേജ് ഉൾപ്പെടുത്തിയിരുന്നു ..