കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു
- ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം
- ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം
- -വാതിലുകളുടെയും ഫ്രിഡ്ജിന്റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം
ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. അതെ സമയം ഷോപ്പിങ് മാളുകളില്‍, ഭക്ഷ്യവസ്തുക്കളുടെ കടകളും ഫാര്‍മസികളും ഒഴികെയുള്ള ഷോപ്പുകള്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു