ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പര്‍ എ.ബി.വി.പി വിദ്യാർഥി നേതാവിനായി ചോർത്തി നൽകിയെന്നാണ് പരാതി. വിവരം പുറത്ത് വന്നതോടെ, പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരീക്ഷാ കൺട്രോളർ ദാവേശ് നിഗം പറഞ്ഞു.

എന്നാൽ എട്ട് മാസം മുമ്പ് നടന്ന പരീക്ഷയുടെ പേരിൽ ഇപ്പോൾ പരാതി ഉയർന്നത് എന്തടിസ്ഥാനത്തിലാണെന്ന് പരീക്ഷാ കൺട്രോളർ ചോദിച്ചു. ആരോപണത്തിന് തെളിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. അതിനിടെ പരാതി അന്വേഷിക്കാൻ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പി.എച്ച്.ഡിക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകളടങ്ങിയ ലിസ്റ്റ് വെബ്സെെറ്റിൽ നിന്നും പിൻവലിച്ചിട്ടുമുണ്ട്. എന്നാൽ ഇതേ കുറിച്ച് തനിക്കറിയില്ലെന്ന് പരീക്ഷാ കൺട്രോളർ പ്രതികരിച്ചു.