മേയറെ മര്‍ദിച്ചെന്നാരോപിച്ച് കെ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം. ചേംബറിലെത്തി ഇടത് കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ് പരാതി. മേയര്‍ സുമാബാലകൃഷ്ണനെ ആശുപത്രകിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസമായി മേയറുടെ നടപടിക്കെതിരെ കോര്പറേഷന് ഓഫീസിന് മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ഈ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാര്‍. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
Related News
കോവിഡ് വാക്സിന് കുത്തിവെപ്പ് എങ്ങനെ …
കോവിഡ് വാക്സിന് കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ […]
‘തന്റെ ഫോൺ ചോർത്തുന്നു, മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; പ്രിയങ്ക
തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്. ‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ […]
ഇതുവരെ ഒരു ചൈനീസ് പട്ടാളക്കാരനും ഇന്ത്യയില്‍ കടന്നിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ പറ്റുമോയെന്ന് രാഹുല്‍ ഗാന്ധി
അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കണമെന്നും ചൈനയുമായി എന്താണ് പ്രശ്നമെന്ന് രാജ്യത്തോട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ ചൈനീസ് സൈനികർ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് സൈനികരുടെ ഒരു വലിയ സംഘം തന്നെ കിഴക്കന്‍ ലഡാക്ക് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും, ഇന്ത്യ നിലവിലെ സാഹചര്യം നേരിടാനാവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് […]