കൂടത്തായി കൊലപാതകങ്ങള്‍ നടത്തിയ കാര്യം പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പ്രതി ജോളി ഭര്‍ത്താവ് ഷാജുവിനോടും മകനോടും പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി കെ.ജി സൈമണ്‍. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് ജോളി വെളിപ്പെടുത്തലുകള്‍ നടത്തിയത്.റോയ് തോമസിന്റെ മരണത്തിന് പിന്നില്‍ അമ്മ ജോളിയാണോയെന്ന് മൂത്ത മകന് സംശയമുണ്ടായിരുന്നുവെന്നും സൈമണ്‍ പറഞ്ഞു.
Related News
പെട്ടിമുടി ദുരന്തം; ധനസഹായം നാളെ വിതരണം ചെയ്യും
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും. പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക […]
കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം
പാലക്കാട്: പാലക്കാട് മുല്ലക്കര ആദിവാസി കോളനി ഇരുട്ടിലായിട്ട് മാസങ്ങളായി. ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി. വന്യജീവികൾ ഏറെയുള്ള പ്രദേശത്ത് കോളനിവാസികളുടെ രാത്രിജീവിതം ഇതോടെ ദുസഹമാണ്. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര ആദിവാസി കോളനിയാണിത്. സന്ധ്യ മയങ്ങിയാൽ ഇതാണ് അവസ്ഥ. പരസ്പരം കാണാനാകാത്ത ഇരുട്ട്. കോളനിയിലെ കുട്ടികൾക്ക് പഠിക്കാൻ ഈ തെരുവിളക്ക് മാത്രമാണ് ആശ്രയം. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അര ലിറ്റർ മണ്ണെണ്ണ ഒന്നിനും തികയില്ല. മക്കൾ ഭക്ഷണം കഴിക്കുമ്പോൾ […]
നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്
പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.