പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Related News
ഹോളി ആഘോഷത്തിനിടെ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; 3 പേർ അറസ്റ്റിൽ
ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് അപമാനമായ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ പിടികൂടിയതായും പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ദേശീയ തലസ്ഥാനത്തെ പഹാർഗഞ്ചിലാണ് ജാപ്പനീസ് വിനോദസഞ്ചാരിയായ യുവതി താമസിച്ചിരുന്നത്. സംഭവശേഷം ഇവർ ബംഗ്ലാദേശിലേക്ക് പോയി. യുവതിയെ […]
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. 2014 മുതല്‍ മോദി ഗവണ്മെന്റില് പ്രതിരോധ മന്ത്രിയായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയായിരുന്ന മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നില കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരമായി തുടരുകയായിരുന്നു. 2014 മുതല്‍ 2017 വരെ പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍, ഗോവയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി സ്ഥാനം രാജിവെച്ച് സ്ഥിരം മണ്ഡലമായ പനാജിയിൽ നിന്നും മത്സരിച്ച് നിയമസഭാംഗമാവുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് […]
പൗരത്വ നിയമം; കേരളത്തിലും പ്രതിഷേധം തുടരുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. തിരുവനന്തപുരം പള്ളിപ്പറം സി.ആര്.പി.എഫ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും സംസ്ഥാനത്ത് കണ്ടത്. കോഴിക്കോട് തെക്കേപുറം പൗരാവലി സംഘടിപ്പിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നാടൊന്നാകെ അണിനിരന്നു. കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്, കോഴിക്കോട് ഖാസി ജമലുല്ലൈനി തങ്ങള്‍ എന്നിവരാണ് റാലിക്ക് നേതൃത്വം […]