പൃഥ്വിരാജും ബിജുമേനോനും ടെെറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്ബോള് കോശിയുടെ ശത്രുവായ അയ്യപ്പന് നായരായി ബിജുമേനോനെത്തുന്നു. ചിത്രം ഈ മാസം തന്നെ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം ഷൈലോക്കിനൊപ്പം ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററുകളിലേക്കെത്തുകയാണ്. 23ന് രാവിലെ പത്ത് മണിക്ക് ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമാന്തരമായി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്‍്റെ ട്രെയിലര്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഷൈലോക്ക് തീയേറ്ററുകളിലെത്തുന്നത് നാളെയാണ് (ജനുവരി 23). ചിത്രത്തിന്‍്റെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധക വൃന്ദം. നാടന്‍ പാട്ടിന്റെ താളത്തിലുള്ള ചിത്രത്തിന്‍്റെ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അയ്യപ്പനും കോശിയും പറയുന്നത് മനോഹരമായൊരു കഥയാണെന്നാണ് ടീസര്‍ നല്കുന്ന സൂചന. പാലക്കാട്ടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ടീസറിന്്റെ പശ്ചാത്തലം ചിത്രത്തിന്‍്റെ മൂഡ് വ്യക്തമാക്കുന്നതാണ്.
പൃഥ്വിരാജിന്റെ കട്ടത്താടിയുള്ള ലുക്കും ബിജുമേനാന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും ചിത്രീകരണ സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരു്നനു. നടനും സംവിധായകനുമായ രഞ്ജിത്തും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സമീപകാല ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട ചിത്രമായിരിക്കും അയ്യപ്പനും കോശിയും എന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ അച്ഛനായി രഞ്ജിത് എത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്, സാബുമോന് സമദ് തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാല് വര്‍ഷത്തിന് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിയ്ക്കുമുണ്ട്. മുന്‍പ് അനാര്‍ക്കലി എന്ന ചിത്രത്തിന് വേണ്ടിയാണ് സച്ചിയും പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചിരുന്നത്. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുദീപാണ്.