മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനുളള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റാതെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്താനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
സ്ഫോടകവസ്തുക്കള്‍ നിറക്കാന്‍ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ദ്വാരങ്ങളിടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത് ജനുവരി മൂന്നിന് പൂര്‍ത്തിയായേക്കും. ഇതിന് ശേഷമായിരിക്കും സ്ഫോടക വസ്തുക്കള്‍ മരടിലെത്തിക്കുക. ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൂര്‍ണമായും പൊളിക്കുന്നത്. അതേസമയം, ജനങ്ങളുടെ ആശങ്കയകറ്റാതെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്താനൊരുങ്ങുകയാണ് പ്രദേശവാസികള്‍.