പൌരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ ശാസ്ത്ര ചിന്ത അപകടത്തിലാണെന്നും ഭരണഘടന പദവി വഹിക്കന്നവർ പോലും ഇതിന് എതിര് നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
സ്കൂളിലെത്തിയ അമ്മയെ ‘തെറി വിളിച്ച്’ സ്വീകരിച്ച് അധ്യാപകര്‍; വീഡിയോ
കു ട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്കൂളിലാണ് സംഭവം നടന്നത്. എടീ, പോടീ വിളികളോടെ വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അധ്യാപകര്‍ കുട്ടിയുടെ അമ്മയെ എതിരേറ്റത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് രൂക്ഷമായിട്ടാണ് അധ്യാപകര്‍ പെരുമാറുന്നത്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ […]
പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത്
തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത സവാരിക്ക് എത്തിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.ഈ ചിത്രം ഉപയോഗിച്ചും നഗരത്തിലെ മറ്റിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. അക്രമിയുടെ കാർ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. വീഴ്ച ഉണ്ടായി എന്ന ആരോപണങ്ങളെ പൊലീസ് പൂർണമായും തള്ളുകയാണ്. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായെന്നും,കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ […]
എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പുറത്താക്കിയ എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ഈ സമ്മേളന കാലയളവില്‍ സഭയില്‍ ഇരിക്കില്ലെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രമേയം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെന്ഷന് നടപടിയെന്ന് സഭാധ്യക്ഷന് വെങ്കയ്യ നായിഡു വ്യക്തമാക്കി. എം.പിമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എല്ലാ വിളകള്‍ക്കും സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ പ്രകാരമുളള മിനിമം […]