സൂറിച് നിവാസി ശ്രീ ജോസ് പെല്ലിശേരിയുടെ ഭാര്യാ ബീന പെല്ലിശേരിയുടെയും പരേതനായ ശ്രീ ഡേവിസ് പുലിക്കോടന്റെയും പ്രിയ സഹോദരൻ വിയന്നയിൽ ഉണ്ടായിരുന്ന ശ്രീ ബേബി പുലിക്കോടൻ (62) ,ഒല്ലൂർ ഇന്ന് നാട്ടിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സംസ്കാര കർമ്മങ്ങൾ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന ദേവാലയത്തിൽ പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു .
പാലിശ്ശേരി/സൂറിക്ക്: പരേതനായ തേനൻ അന്തോണിയുടെ ഭാര്യ മറിയാമ്മ (84) 20.1. ന് വെള്ളിയാഴ്ച 10.30 ന് സ്വഭവനത്തിൽ നിര്യാതയായി. സൂറിക്ക് നിവാസി സോബി പറയംപിള്ളിയുടെ മാതാവ് ആണ് പരേത. സംസ്കാരം 22.1.2023 ഞായറാഴ്ച 3.30 ന് ഇടക്കുന്ന് സെൻറ് ആൻറണിസ് ദേവാലയത്തിൽ വച്ച് നടക്കും. സ്വിറ്റ്സർലണ്ടിലെ വിവിധ മലയാളി സംഘടനകളും പ്രയർഗ്രൂപ്പുകളും അനുശോചനം രേഖപ്പെടുത്തി
ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നനവാർന്ന ഓർമകളും സമ്മാനിക്കാൻ വീണ്ടുമൊരു കേരളപ്പിറവി കൂടി ഇതാ വന്നെത്തുന്നു…. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് , വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് നവംബർ 2 ന് സൂറിച്ചിലെ റാഫ്സിൽ വേദിയൊരുക്കുന്നു …..ആഘോഷമാക്കാം… നമുക്കീ കേരളപ്പിറവി ദിനം …. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ […]