കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്അഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ച വെക്കുന്ന മുംബൈ ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി വരുമെന്ന് സൂചന. അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കേദാര്‍ ജാദവിന് പകരം സൂര്യകുമാര്‍ യാദവ് കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന കേദാര്‍ ജാദവിന് പകരം സൂര്യകുമാര്‍ യാദവ് ടീമിലെത്തുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കേദാര്‍ ജാദവിനെപ്പോലെ പാര്‍ട്ട് ടൈം ബോളിംഗിന് ഉപകരിക്കുന്ന താരമല്ല സൂര്യകുമാര്‍ യാദവെന്നത് അദ്ദേഹത്തിന് തിരിച്ചടിയാകുന്ന ഘടകമാണ്. പക്ഷേ നിലവില്‍ പ്രായം 34 കഴിഞ്ഞ ജാദവ് ദീര്‍ഘ ദൂര ഓപ്ഷന് അല്ലെന്നും, 29 കാരനായ സൂര്യകുമാര്‍ യാദവ് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ കൂടി ഇതേ ഫോമില്‍ കളിക്കാന്‍ കഴിയുന്ന താരമാണെന്നുമുള്ള ചിന്ത സെലക്ടര്‍മാര്‍ക്കുണ്ട്. ഇത് ടീം സെലക്ഷനിലും പ്രതിഫലിച്ചാല്‍ സൂര്യകുമാറിനെത്തേടി ദേശീയ ടീമിലേക്ക് വിളി വന്നേക്കും.
അടുത്തിടയ്ക്ക് സമാപിച്ച മുഷ്താഖ് അലി ടി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി മിന്നും പ്രകടനമാണ് സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. 11 മത്സരങ്ങളില്‍ 392 റണ്‍സോടെ ടീമിന്റെ ടോപ് സ്കോററായ അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തായിരുന്നു. അതേ സമയം മൂന്ന് മത്സരങ്ങളാണ് ഓസ്ട്രേലിയയും, ഇന്ത്യയും തമ്മിലുള്ള ടി20 പരമ്ബരയിലുള്ളത്. ജനുവരി 14, 17, 19 തീയതികളിലാണ് ഈ മത്സരങ്ങള്‍.