കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ അബ്ദുല്‍ നാസറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
Related News
സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസ്:
മുൻ ഡി.ജി.പി സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാക്കൾക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. നേമം പൊലീസ് സ്വമേധയാ എടുത്ത കേസാണ് ഒഴിവാക്കിയത്. രണ്ട് സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കേസ്. എ.ഡി.ജി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയത് സി.ബി.ഐ അന്വേഷിക്കുക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. നസറുദ്ദീന്‍, മനോജ് കുമാര്‍, അഷ്റഫ് എന്നിവര്‍ക്കെതിരെയായിരുന്നു […]
വെള്ളം,ഭക്ഷണം, വീട്; ബാക്കിയെല്ലാം നന്ദിയോടെ ഓര്‍ക്കേണ്ട ബോണസുകളാണെന്ന് അനുഷ്ക ശര്‍മ്മ
മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത് രാജ്യം കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. ഈ പടപൊരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നാളുകളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്യന്തം ഭീതികരമായ അവസ്ഥ. മടുപ്പിന്റെയും വിഷാദത്തിന്റെയും ബോറടിപ്പിക്കലിന്റെയും നാളുകള്‍. പക്ഷെ ഈ സമയവും കടന്നുപോകുമെന്ന് ഓര്‍മിപ്പിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ. അനുഷ്കയുടെ കുറിപ്പ് എല്ലാ ഇരുണ്ട മേഘത്തിനും ഒരു വെള്ളി വരയുണ്ട്. ‘മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത്. പക്ഷേ സമയമില്ലാത്തതിന്റെ പേരില്‍ […]
കുട്ടനാട്ടിലെ സിപിഐഎമ്മിൽ കൂട്ടയടി; അക്രമം നടത്തിയത് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പരുക്കേറ്റവർ
ആലപ്പുഴ കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയത സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ പാർട്ടി പ്രവർത്തകർ രംഗത്ത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ ഞങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ടെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക […]