ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി.
ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പറഞ്ഞത്. ഒമ്ബത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്.
13 പ്രോസിക്യൂഷന് സാക്ഷികളെയും ഒമ്ബത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികള്‍. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് എം.എല്‍.എക്കും കൂട്ടാളികള്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്. കൂട്ട ബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാന്‍ ശ്രമിക്കല്‍, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍ തുടങ്ങി മറ്റു നാല് കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്.