സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.
Related News
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ്.
മോദിക്കും രാഹുലിനും മലയാളിയുടെ ചലഞ്ച്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്മാര്ക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ഒരു മലയാളി. എറണാകുളം ചെറായി സ്വദേശിയായ ആഷിന് നേരിടാനാരുങ്ങുന്ന ആ വമ്പന്മാരുടെ പേരു കേട്ടാല്‍ ആരും ഒന്നു ഞെട്ടും. വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ യുവസംരഭകന് തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ആഷിന് നേരിടാന്‍ ഒരുങ്ങുന്ന വമ്പന്മാര്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ ബാനറിലാണ് ആഷിന് വാരണാസിയിലും അമേഠിയിലും മത്സരിക്കുന്നത്. സാധാരണക്കാരുടെ ശബ്ദം രാജ്യത്തെ പ്രമുഖ നേതാക്കളുടെ മുമ്പിലെത്തിക്കുകയാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ യുവാവ് […]