ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിതു അണിയറയില്‍ ഒരുങ്ങുന്നു. റയീസ് ഫെയിം രാഹുല്‍ ധൊലാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായികയാകുന്നത്. മിതാലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണെന്നാണ് തപ്സി പറയുന്നത്. മിതാലിയുടെ 37ാം പിറന്നാളിനോടനുബന്ധിച്ച് തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ്താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം കൂടിയാണ് മിതാലി. ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ച മിതാലി ഏകദിനത്തില്‍ കളിക്കുന്നുണ്ട്.