തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരാനിരിക്കെ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസുകള്‍. ഇന്ന് പാലായില്‍ കണ്‍വെന്‍ഷനും ശക്തി പ്രകടനവും ജോസഫ് വിഭാഗം നടത്തുമ്പോള്‍ മോന്‍സ് ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ മാണി വിഭാഗവും ശക്തിപ്രകടനവും പൊതു സമ്മേളനവും നടത്തും.
കെ.എം മാണിയുടെ മരണശേഷം ഉടലെടുത്ത ചേരിപ്പോര് രൂക്ഷമാകുകയാണ്. പാര്‍ട്ടി വിട്ട് പുറത്ത് പോകാന്‍ ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും. ഈ തീരുമാനം വരുന്നതിന് മുന്‍പ് ശക്തി തെളിയിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ് ഇരുവിഭാഗവും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ട് ജോസഫ് വിഭാഗം ഇന്ന് പാലായില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തും.
ടൌണ്‍ ഹാളില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. ശക്തിപ്രകടനം പാല ടൌണില്‍ നടക്കും. ഇതിനെ മറികടക്കാനാണ് ജോസഫ് വിഭാഗം കടുത്തുരുത്തിയില്‍ ശക്തിപ്രകടനം വെച്ചിരിക്കുന്നത്. മോന്‍സ് ജോസഫിന്റെ തട്ടകത്തില്‍ ശക്തി തെളിയിച്ച് ജോസഫിന്റെ പാലായിലെ നീക്കത്തിന് മറുപടി നല്‍കാനാണ് ജോസ് പക്ഷത്തിന്റെ നീക്കം. വരും ദിവസങ്ങളിലും പാര്‍ട്ടിയില്‍ ശക്തി തെളിയിക്കാനുള്ള നീക്കങ്ങള്‍ ഇരുവിഭാഗവും നടത്തിയേക്കുമെന്നും സൂചനയുണ്ട്.