വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന് ഭാരവാഹികളാണ്. ദീപ മോഹനന്റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന് തീരുമാനിച്ചു.
Related News
മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും പണിമുടക്കുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ 20-ആം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നിലവില്‍ ഹൌസ് സര്ജന്മാര്ക്ക് 20000 രൂപയും പിജി ഡോക്ടര്‍മാര്‍ക്ക് 42000 ത്തോളം രൂപയുമാണ് സ്റ്റൈപ്പന്റ്. ഇത് മുപ്പതിനായിരവും 60000മായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. 3500 ഓളം പേര് പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാഹിത വിഭാഗം,ലേബര്‍ റൂം,ഫോറന്‍സിക്ക് […]
കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്. സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ഇത്തരം പ്രവണത തുടർന്നാൽ കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സർക്കാർ. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് […]
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർവീസുകൾ കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിർദേശമുണ്ട്.